
കണ്ണൂർ: ബഹുസ്വര ചിന്തകളും സംസ്‌കാരവും വിശ്വാസവുംമുഖമുദ്രയാക്കിയ ഇന്ത്യയെ വീണ്ടെടുക്കാനുള്ള ജീവൻ മരണപോരാട്ടമാണ് 2024ലെ പൊതു തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം ചേലേരി പറഞ്ഞു.രാജ്യത്തെ അതിന്റെ വിശ്വോത്തര ഖ്യാതിയോടെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗ് ആസൂത്രണം ചെയ്തിട്ടുള്ള ദേശരക്ഷാ യാത്രയെന്ന് അദ്ദേഹം പറഞ്ഞു.ജില്ലയിലെ യുവ പ്രാസംഗികർക്കായി നടത്തിയ സ്പീക്കേഴ്സ് വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുസ്ലിം ജില്ലാജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള അദ്ധ്യക്ഷത വഹിച്ചു. ഉസ്മാൻ താമരത്ത്, എൻ.കെ.അഫ്സലു റഹ്മാൻ മലപ്പുറം ക്ലാസ്സെടുത്തു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, വി.പി വമ്പൻ, കെ.പി. താഹിർ,ഇബ്രാഹിം കുട്ടി തിരുവട്ടൂർ,അൻസാരി തില്ലങ്കേരി,എം.പി.മുഹമ്മദലി,മഹമൂദ് അള്ളാംകുളം,ബി.കെ അഹമ്മദ് ,വനിതാ ലീഗ് ജില്ലാജനറൽസെക്രട്ടറി ഷമീമ ജമാൽ പ്രസംഗിച്ചു.