ksspa

ചെങ്ങളായി: ജനാധിപത്യ സംരക്ഷണത്തിനായി സമരം ചെയ്യുന്നവരെ കിടക്കപ്പായയിൽ അറസ്റ്റ് ചെയ്ത നടപടി പിണറായി വിജയന്റെയും പൊലീസിന്റെയും ഭരണകൂട ഭീകരതയാണ് വെളിവാക്കുന്നതെന്ന് കെ.എസ്.എസ്.പി.എ ചെങ്ങളായി മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു .ജനങ്ങളുടെ നികുതിപ്പണമെടുത്ത് യൂത്ത് കോൺഗ്രസുകാരെ പൊലീസിനെയും ഡി.വൈ.എഫ്.ഐക്കാരെയും ഉപയോഗിച്ച് മർദ്ദിച്ചൊതുക്കിയതിനെതിരെ ജനാധിപത്യ രീതിയിൽ സമരം നടത്തിയതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ ഭീകരവാദിയെ പോലെ അറസ്റ്റ് ചെയ്ത് കൊണ്ടപോയതെന്നും യോഗം കുറ്റപ്പെടുത്തി. ചുഴലിയിലെ എൻ.ബാലകൃഷ്ണന്റെ നിര്യാണത്തിൽ യോഗം അനശോചനം രേഖപ്പെടുത്തി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഡോ.വി.എ.അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.എം.പി.കുഞ്ഞിമൊയ്തീൻ,കെ.ദിവാകരൻ,സാമുവൽ പൂവത്തിനാൽ,പി സി മറിയാമ്മ,വി വി കരുണാകരൻ,പി പി ഭാഗ്യലകഷ്മി,വി.ചന്ദ്രൻ,ടി.ജോസഫ്,പി.ടി രാധാമണി പി.വി നാരായണൻ ,വി ചന്ദ്രൻ,എ.ഡി ഡേവിസ്,ടി.വി ബാലകൃഷ്ണൻ,പി.കെ.ബാലകൃഷ്ണൻ,എൻ.പി അബ്ദുള്ളക്കുട്ടി,എ.വി.ശ്രീധരൻ,പി.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു