valsan

നീലേശ്വരം :തൈക്കടപ്പുറം ആശാൻ സ്മാരക വായനശാല ആൻ‌ഡ് ഗ്രന്ഥാലയം മഹാകവി കുമാരനാശാന്റെ 100 ാം ചരമ വാർഷികാചരണം നടത്തി. ശ്രീ പാലിച്ചോൻ ദേവസ്ഥാന ഓഡിറ്റോറിയത്തിൽ നടന്ന സമാപനസമ്മേളനം വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്തു.ആശാൻ സ്മാരക ചരമ വാർഷികാചരണ കമ്മിറ്റി ചെയർമാൻ പി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് താലൂക്കുതല ആശാൻ കവിതാലാപന സമർപ്പണവും ഉപഹാര സമർപ്പണവും നടന്നു. നഗരസഭ കൗൺസിലർ അൻവർ സാദിഖ്, ടി.വി.സജീവൻ, പാലിച്ചോൻ സേവ ട്രസ്റ്റ് സെക്രട്ടറി എം.ഗംഗാധരൻ , ആശാൻ സ്മാരക വായനശാല സെക്രട്ടറി ഇ.രാധ, ശ്യാം രഞ്ജിത്ത് എന്നിവർ സംസാരിച്ചു.. ആശാൻ ചരമ വാർഷികാചരണ കമ്മിറ്റി വർക്കിംഗ് ചെയർമാൻ കെ.പ്രവീൺ മാസ്റ്റർ സ്വാഗതവും, ആശാൻ സ്മാരക വായനശാല പ്രസിഡന്റ് എം,വി.ഗംഗാധരൻ നന്ദിയും പറഞ്ഞു.