
മാഹി:തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന തയ്കോണ്ടോ ചാമ്പ്യൻഷിപ്പിൽ മാഹി സ്വദേശിനികളായ സഹോദരിമാർക്ക് അഭിമാനനേട്ടം. മാഹി വളവിൽ ദുർഗ്ഗ ഭവനിലെ
റോമ,അനാറ എന്നിവരാണ് നാടിന് തിളക്കം പകർന്ന് മൂന്ന് മെഡലുകളുമായി മേളയിൽ നിന്ന് മടങ്ങിയത്.
അറുപത്തിയെട്ട് കിലോയ്ക്ക് താഴെയുള്ളവരുടെ ജൂനിയർ കേരള സ്റ്റേറ്റ് ഓപ്പൺ തയ്കോണ്ടോ ചാമ്പ്യൻഷിപ്പിൽ കോറുഗിയിലും ജൂനിയർ ഗേൾസ് വിഭാഗത്തിൽ പുംസായിലും റോമാ നിതേഷ് ഇരട്ട സ്വർണം കരസ്ഥമാക്കി.ഇതേ വേദിയിൽ അണ്ടർ 47 കിലോ വിഭാഗത്തിൽ സഹോദരി അനാറ നിതേഷ് വെള്ളിയും നേടി.
തലശ്ശേരി മാക്കൂട്ടത്തെ അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ് ഇരുവരും. റോമ പ്ളസ് വണ്ണിലും അനാറ ആറാം ക്ളാസിലുമാണ് പഠിക്കുന്നത്.മെഡൽ നേടിയതോടെ ഇരുവരെയും അഭിനന്ദിച്ച് ദുർഗ്ഗ ഭവനിലേക്ക് നിരവധി പേരാണ് വിലിക്കുന്നത്.മാഹി കോസ്റ്റൽ പൊലീസ് ഹെഡ് കോൺസ്റ്റബിൾ മാഹി നിതേഷ് .ശബ്നം ദമ്പതികളുടെ മക്കളാണിവർ.