chenkala-

കാസർകോട് : ഫെബ്രുവരി 13 ന് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള കേരള ന്യൂനപക്ഷ കമ്മീഷൻ ജില്ലാതല സെമിനാറിന്റെ സംഘാടക സമിതി യോഗം ചെങ്കള പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ നാസർ ചെർക്കളം അദ്ധ്യക്ഷത വഹിച്ചു. സി മുഹമ്മദ് കുഞ്ഞി, സി എം.എ ചേരൂർ, സുലൈമാൻ കരിവെള്ളൂർ, സിദ്ദീഖ് നദ്‌വി ചേരൂർ, അരുൺ ക്രാസ്റ്റ, എൽ.ജോൺ , ടി.എം.മുഹമ്മദ് ഷരീഫ്, അബ്ദുൽ ഫഹൂം, ടോംസൺ ടോം, സുബൈർ ചെങ്കള എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ഫാദർ പീറ്റർ പറേക്കാട്ടിൽ സ്വാഗതവും കോർഡിനേറ്റർ ഡോക്ടർ ഗീത നന്ദിയും പറഞ്ഞു.