പിലിക്കോട്: കീടങ്ങളെ നശിപ്പിച്ചു കൊണ്ട് കൃഷിയെ സംരക്ഷിക്കുന്ന മിത്രകീടമായ ട്രൈക്കോഗ്രമ്മയുടെ മുട്ടക്കാർഡ് വിതരണം ചെയ്തു. പിലിക്കോട് ഉത്തര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ഫാം കാർണിവലിനോടനുബന്ധിച്ചാണ് ഉത്തര കേരളത്തിലെ ആദ്യ മുട്ടക്കാർഡ് വിതരണം നടന്നത്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശകുന്തള ഉദ്ഘാടനം ചെയ്തു. കേന്ദ്രം അസോസിയേറ്റ് പ്രൊഫസർ പി.കെ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ വകുപ്പ് മാനേജർ ആർ.രേഖ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി പി. ജോൺ, നീലേശ്വരം അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ കെ. ബിന്ദു സംസാരിച്ചു. ഡോ. വി. നിഷ ലക്ഷ്മി സ്വാഗതവും കെ. രമ്യ രാജൻ നന്ദിയും പറഞ്ഞു.