family
പരേതനായ എം.കെ. മുഹമ്മദ് കുഞ്ഞി ഹാജി സഫിയത്ത് ഹജ്ജുമ്മ കുടുംബം കൂട്ടായ്മയിൽ സംബന്ധിച്ച കുടുംബാംഗങ്ങൾ

കാഞ്ഞങ്ങാട്: സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ആയിരുന്ന പരേതനായ എം.കെ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും സഫിയത്ത് ഹജ്ജുമ്മയുടെയും മക്കളും മരുമക്കളും പേരമക്കളും ഉൾപ്പെട്ട ബീരിച്ചേരി കുടുംബസംഗമം ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി സി.കെ സുബൈറും സി.കെ സാഹിദയും വീൽ ചെയറിലിരുന്ന് ഉദ്ഘാടനം ചെയ്തു. എടച്ചാക്കൈ ആർക്കോ ഫാം ഹൗസ് റിസോർട്ടിൽ നടന്ന സംഗമത്തിൽ പടന്ന മസ്ജിദുൽ ഉമർ ഫാറൂഖ് ഖത്തീബും ട്രസ്റ്റ് ചെയർമാനുമായ വി.എൻ. ഹാരീസ് പ്രഭാഷണം നടത്തി. മുതിർന്ന കുടുംബാംഗം സി.കെ. ജമീലയെ ആദരിച്ചു. സഹോദരൻ സി.കെ. ഇഖ്ബാൽ ഉപഹാരം നൽകി. ടി. മുഹമ്മദ് അസ്ലം അദ്ധ്യക്ഷനായി. എ.എം. ഷെറീഫ്, ജാഫർ അലി, സാഗർ ഷെറീഫ്, സെറീന ഷൗക്കത്ത്, ഷെർമിന ഷാസ് സംസാരിച്ചു.