കാഞ്ഞങ്ങാട്: "ഓർമ്മകളിൽ പി.ടി" എന്ന പേരിൽ മാനവസംസ്കൃതി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലാശാല മുൻ രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മാനവ സംസ്കൃതി സംസ്ഥാന വൈസ് ചെയർമാൻ എം. അസിനാർ അദ്ധ്യക്ഷത വഹിച്ചു. ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, അഡ്വ. പി.കെ ചന്ദ്രശേഖരൻ, കെ.വി ഗംഗാധരൻ, അഡ്വ. ജവാദ് പുത്തൂർ, കെ.വി രാഘവൻ, അക്ഷയ എസ്. ബാലൻ എന്നിവർ പ്രസംഗിച്ചു. മാനവ സംസ്കൃതി ജില്ലാ ചെയർമാൻ എ.കെ ശശിധരൻ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി പി.വി രാജേഷ് നന്ദിയും പറഞ്ഞു.