കാഞ്ഞങ്ങാട്: ഐ.എം.എ കാഞ്ഞങ്ങാട് ഘടകം ഡോക്ടർമാർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു. അടിയന്തരഘട്ടങ്ങളിൽ ചെയ്യേണ്ട ജീവൻ രക്ഷാ ഉപാധികൾ, ഫസ്റ്റ് എയ്ഡ്, അപകടത്തിൽ പെട്ടവരുടെ പ്രാഥമിക പരിപാലനവും ശരിയായ റഫറലും, തൊണ്ടയിൽ ഭക്ഷണം അകപ്പെട്ടാൽ ചെയ്യേണ്ട അടിയന്തര ഇടപെടലുകൾ എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുത്തു. ഐ.എം.എ ജില്ലാ ചെയർപേഴ്സൺ ഡോ. ദീപിക കിഷോർ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ഡോ. നാരായണ നായ്ക്ക്, ഡോ. കിഷോർ കുമാർ, ഐ.എം.എ കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ. സുരേശൻ, സെക്രട്ടറി ഡോ. ജോൺ ജോൺ, ഡോ. വിനോദ് കുമാർ, ഡോ. അനൂപ്, ഡോ. ഹരികൃഷ്ണൻ, ഡോ. രമ്യ എന്നിവർ സംസാരിച്ചു.