award
ഗാന്ധി യുവമണ്ഡലം സംസ്ഥാന പ്രസിഡണ്ടും പ്രമുഖ ഗാന്ധിയനുമായിരുന്ന കെ.പി.എ റഹീമിന്‍െ്‌റ സ്മരണക്കായി ഗാന്ധി യുവമണ്ഡലം ഏര്‍പ്പെടുത്തിയ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ. ടി.എം സുരേന്ദ്രനാഥിന് കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളറും നീലേശ്വരം നഗരസഭ മുന്‍ ചെയര്‍മാനുമായ ഡോ. കെ പി ജയരാജ് സമ്മാനിക്കുന്നു..

കണ്ണൂർ: ഗാന്ധി യുവമണ്ഡലം സംസ്ഥാന പ്രസിഡന്റായിരുന്ന കെ.പി.എ റഹീമിന്റെ സ്മരണയ്ക്കായി ഗാന്ധി യുവമണ്ഡലം ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം സർവോദയ മണ്ഡലം കാസർകോട് ജില്ലാ പ്രസിഡന്റ് ഡോ. ടി.എം സുരേന്ദ്രനാഥിന് കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷ കൺട്രോളറും നീലേശ്വരം നഗരസഭ മുൻ ചെയർമാനുമായ ഡോ. കെ.പി ജയരാജ് സമ്മാനിച്ചു. സർവോദയ മണ്ഡലം കാസർകോട് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി രാഘവൻ പ്രശസ്തിപത്രം സമ്മാനിച്ചു. ജില്ല പ്രസിഡന്റ് പവിത്രൻ കൊതേരി അദ്ധ്യക്ഷത വഹിച്ചു. പി. വിജയകുമാർ, ഇ.വി പത്മനാഭൻ, ശരണ്യ സതീശൻ, പി.യു കുഞ്ഞികൃഷ്ണൻ നായർ, ഡോ. എം. മിനി, ദാമോദരൻ മുട്ടത്ത്, സുകുമാരൻ മണ്ഡലം സംസാരിച്ചു. പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടി സ്വാഗതവും സെക്രട്ടറി റഫീക്ക് പാണപ്പുഴ നന്ദിയും പറഞ്ഞു.