മാതമംഗലം: പൂർവ വിദ്യാർത്ഥി കൂട്ടായ്മ അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം പുതുവത്സരാഘോഷം സംഘടിപ്പിച്ചു. തൃക്കരിപ്പൂർ എളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഹയർസെക്കൻഡറി സ്‌കൂളിലെ 1991 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർതിഥികളുടെ കൂട്ടായ്മയായ ഒപ്പരം 91ന്റെ നേതൃത്വത്തിലാണ് എരമം കടയക്കരയിലെ അഞ്ജലി വിദ്യാനികേതനിൽ പുതുവത്സരം ആഘോഷിച്ചത്. എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി വിജേഷ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് എം. പ്രേമ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ഹരിത രമേശൻ, കെ.വി. പ്രകാശൻ, സ്മിത ഭരത്, കെ.വി. നളിനാക്ഷൻ, സിസ്റ്റർ ജീവാനന്ദ, സിസ്റ്റർ സ്റ്റെഫി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. കേക്ക് മുറിച്ച് മധുരം പങ്കുവെച്ചതും സമ്മാനങ്ങൾ കൈമാറിയതും ആഘോഷത്തിന് മാറ്റുകൂട്ടി.