 
പള്ളിക്കുന്ന്: രാധാവിലാസം യു.പി സ്‌കൂൾ നവതി ആഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്രയും മെഗാതിരുവാതിരയും നടന്നു. വിളംബര ഘോഷയാത്ര കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്‌പോർട്സ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. സ്വാഗതസംഘം ഭാരവാഹികളായ ടി. ജയപ്രകാശ്, പി.സി ദേവരാജൻ, വിനോദ് പള്ളിക്കുന്ന്, ഹരിശങ്കർ, കെ. പ്രജിത്ത്, സന്ദീപ്, പി.എൻ ദീഷ്ണ, കെ.കെ. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന 90 പേർ പങ്കെടുത്ത മെഗാതിരുവാതിര പ്രശസ്ത കലാകാരി വനജ മനോഹരൻ പൊക്യാരത്ത് ഉദ്ഘാടനം ചെയ്തു. കെ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ യു.കെ. ദിവാകരൻ സ്വാഗതവും ജനറൽ കൺവീനർ പി.വി. സിന്ധു നന്ദിയും പറഞ്ഞു