
കണ്ണൂർ: നരേന്ദ്രമോദി സർക്കാരിനെതിരെ പോരാടിയതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി സൗത്ത് ഇന്ത്യൻ സെൽ സംസ്ഥാന ചെയർമാൻ രാജീവ് ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇ.ഡി സമൻസ് പ്രകാരം ജനുവരി 18ന് എറണാകുളത്ത് ഹാജരാകും.
അടുത്ത കാലത്ത് വിദേശ രാജ്യങ്ങളിൽ നിന്നും തന്റെ അക്കൗണ്ടുകളിലേക്ക് പണം വന്നിട്ടുണ്ടെന്ന കാരണം പറഞ്ഞാണ് ഇ.ഡി സമൻസ് നൽകിയത്. ഇതുകൊണ്ടെന്നും പൊതുപ്രവർത്തനങ്ങളിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രം മനസിലാക്കണമെന്നും രാജീവ് ജോസഫ് പറഞ്ഞു.