
കാഞ്ഞങ്ങാട്:ആയുഷ്‌ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ കല്യാൺ റോഡ് അഭയം വൃദ്ധാശ്രമത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണവും, ബോധവൽക്കരണ ക്ലാസ്സും നടത്തി. മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർ എ വേലായുധൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജനറൽ സെക്രട്ടറി കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വയോജനങ്ങൾക്ക് മെഡിക്കൽ കിറ്റും, വസ്ത്രങ്ങളും വിതരണം ചെയ്തു. ജീവിത ശൈലി രോഗങ്ങളും, ജീവിതരീതിയും എന്ന വിഷയത്തെ കുറിച്ച് സിനു കുര്യാക്കോസ് സംസാരിച്ചു. ജനനി പാലിയേറ്റീവ് സിസ്റ്റർ പ്രജിത, സേവാഭാരതി മെമ്പർ യു.ആർ.രാജ്യ എന്നിവർ പ്രസംഗിച്ചുഹോമിയോപ്പതി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കൺവീനർ ഡോ. അക്ഷത സ്വാഗതവും വൃദ്ധാശ്രമം മാനേജർ റിട്ട.മിലിട്ടറി രഘുനാഥ് പയന്നൂർ നന്ദിയും പറഞ്ഞു.