
കാഞ്ഞങ്ങാട്: ജില്ലാ ഓട്ടോറിക്ഷാ മസ്ദൂർ സംഘ് കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റി വാർഷിക സമ്മേളനം പുതിയ കോട്ട മാരാർജി മന്ദിരം ഹാളിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ എച്ച്.വി.ദാമോദര വരവുചിലവ് കണക്ക് അവതരിപ്പിച്ചു.സെക്രട്ടറി പ്രഭാ ശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു. വി.ബി.സത്യനാഥ് മുനിസിപ്പൽ പ്രസിഡന്റ് സുധീഷ് മുത്തപ്പൻ തറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുര്യോദയം ബാലകൃഷ്ണൻ, കുഞ്ഞിരാമൻ കാട്ടുകുളങ്ങര, എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് , കാഞ്ഞങ്ങാട് റെയിൽവേ , കോട്ടച്ചേരി, അനശ്വര ജംഗ്ഷൻ, കണ്ണൻസ് ജംഗ്ഷൻ, പുതിയ കോട്ട എന്നീ അഞ്ച് പുതിയ യൂണിറ്റുകൾ രൂപീകരിച്ചു. പ്രഭാശങ്കർ ചേറ്റുകുണ്ട് സ്വാഗതവും ഷിമോജ് നന്ദിയും പറഞ്ഞു.