thee
തൃക്കുറ്റ്യേരിക്കുന്നിൽ ഉണ്ടായ തീപ്പിടിത്തം അഗ്നിശമനസേന അണയ്ക്കുന്നു

പിലാത്തറ: കൈതപ്രം തൃക്കുറ്റ്യേരി കുന്നിൽ വൻതീപ്പിടിത്തം. തീ പടർന്ന് നിരവധി കശുമാവുകളും കുറ്റിക്കാടുകളും കത്തിനശിച്ചു. കണ്ടോന്താറിലെ കാട്ടൂർ ഭാസ്‌ക്കരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു തീപിടുത്തം. പയ്യന്നൂരിൽ നിന്നും ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ ഒ.സി.കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം. നന്ദകുമാർ, യു. വിനീഷ്, വി.രാജൻ, ഹോംഗാർഡുമാരായ കെ. മധുസൂദനൻ, കെ.രാമചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.