cpm-

പണം വാങ്ങിയതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്ന് ജില്ലാസെക്രട്ടറി

ചെറുവത്തൂർ: ചെറുവത്തൂരിൽ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപനശാല തുടങ്ങിയതിലും പൂട്ടിയതിലും പാർട്ടിയ്ക്ക് അറിവില്ലെന്ന് അല്ലെന്ന്‌ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്‌ണൻ പറഞ്ഞു. പാർട്ടി നേതാക്കളിൽ ആരെങ്കിലും മദ്യമുതലാളിയിൽ നിന്ന് പണം വാങ്ങിയതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും അത്തരത്തിലുള്ളവർ പാർട്ടിയിലുണ്ടാവില്ലെന്നും സി.പി. എം ചെറുവത്തൂർ ഏരിയാ കമ്മിറ്റി വിളിച്ചുചേർത്ത രാഷ്‌ട്രീയ വിശദീകരണ പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി. ജനാർദനൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി പി.കരുണാകരൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ്‌ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം.രാജഗോപാലൻ എം.എൽ.എ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ. സുധാകരൻ സ്വാഗതം പറഞ്ഞു.ചെറുവത്തൂർ, കയ്യൂർ- ചീമേനി, പടന്ന ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനവുമുണ്ടായിരുന്നു.

'മൂന്നുപേർ ചെയ്താൽ പൊതുവികാരമല്ല"

വാട്സാപ്പിൽ മാത്രം പ്രചരണം നടത്തിയാൽ പോരാ. തെളിവ് ശരിയാണെങ്കിൽ അത്തരക്കാർ ഈ പാർട്ടിയിൽ ഉണ്ടാകില്ല.തങ്ങൾ ആരും വിദേശമദ്യ ഔട്ട്ലെറ്റ് ഇവിടെ വരുന്നതിനെതിരല്ല. ഔട്ട്ലെറ്റ് തുറന്നതിനും പൂട്ടിയതിനും പൂർണ ഉത്തരവാദിത്വം കൺസ്യൂമർഫെഡിന് മാത്രമാണ് അദ്ദേഹം വ്യക്തമാക്കി. ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൺസ്യൂമർ ഫെഡ്‌ അധികൃതർ മദ്യവിൽപനശാല തുടങ്ങുന്നത്‌ പാർട്ടി ജില്ലാ സെക്രട്ടറിയെ പോലും അറിയിച്ചിരുന്നില്ല. പാലക്കുന്നിൽ അനുവദിച്ച ഔട്ട്ലെറ്റാണ്‌ പ്രാദേശികപ്രതിഷേധം മൂലം പാലക്കുന്ന്‌ ഔട്‌ലെറ്റ്‌ എന്ന പേരിൽ ചെറുവത്തൂരിൽ ആരംഭിച്ചത്‌. ആരംഭിച്ച്‌ ഒരു ദിവസം കൊണ്ടു തന്നെ പൂട്ടുകയും ചെയ്‌തു. മദ്യശാല പൂട്ടിയതിന്റൈ പേരിൽ പാർട്ടിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചരണങ്ങൾ അഴിച്ചുവിടാനാണ്‌ ചിലർ ശ്രമിച്ചത്‌. പാർട്ടിക്കെതിരെ മനപ്പൂർവം നടത്തുന്ന ഇത്തരം അപവാദ പ്രചരണങ്ങൾ തള്ളിക്കളയണം. ചെറുവത്തൂരിൽ മദ്യശാല തുടങ്ങാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി ആ പ്രദേശത്തെ ജനങ്ങളെ ബോധ്യപ്പെടുത്തി ആരംഭിക്കും. ബാനർ കെട്ടിയത് പാർട്ടി കേന്ദ്രങ്ങളിലെ രണ്ടോ മൂന്നോ പേര് മാത്രമാണ്. ഈ പ്രദേശങ്ങളിൽ ഇരുന്നൂറിലധികം പാർട്ടി കുടുംബങ്ങളുണ്ട്. അവർ ആരും പാർട്ടിവിരുദ്ധ നിലപാടുമായി രംഗത്ത് വന്നിട്ടില്ല. മൂന്നു പേർ ചെയ്യുന്നത് പൊതുവികാരം അല്ല- എം.വി.ബാലകൃഷ്ണൻ വ്യക്തമാക്കി.

വിദേശമദ്യവില്പനശാല വിവാദം ഇങ്ങനെ

ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക കെട്ടിടത്തിൽ കഴിഞ്ഞ നവംബർ 23ന് കൺസ്യൂമർഫെഡിന്റെ വിദേശമദ്യ വില്പനശാല തുറന്നു. ചുമട്ടുതൊഴിലാളികളായ സി ഐ.ടി.യു പ്രവർത്തകരും ഓട്ടോറിക്ഷ ഡ്രൈവർമാരും വ്യാപാരികളിൽ വലിയൊരു വിഭാഗവും തൊഴിൽസാദ്ധ്യതയുടെ പേരിൽ ഇതിനെ പിന്തുണക്കുന്നു.മദ്യവിൽപ്പന ശാലയിൽ ഒറ്റദിവസം ഒമ്പതര ലക്ഷത്തിന്റെ വിദേശമദ്യം വില്പന. അന്ന് രാത്രി തന്നെ 24 മുതൽ വിദേശമദ്യശാല അടച്ചുപൂട്ടുന്നു. അടച്ചുപൂട്ടലിന് പിന്നിൽ പലതരത്തിലുള്ള ഇടപെടലുണ്ടായെന്ന് സോഷ്യൽ മീഡിയയിലടക്കം പ്രചാരണം ശക്തം.പിന്നാലെ വിശദീകരണയോഗം വിളിച്ച് സി.പി.എം .