muchilott-bhagavathi

കൂത്തുപറമ്പ്: കോട്ടയം പൊയിൽ കോലാവിൽ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽകളിയാട്ട മഹോത്സവത്തിന് തുടക്കമായി.ഈ മാസം 27ന് സമാപിക്കും.ഉത്സവത്തിന്റെ ഭാഗമായി ഭക്തരുടെ വീടുകളിലേക്ക് തിരുവായുധം എഴുന്നള്ളത്ത് നടന്നു. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കാളികളായി. ഉത്സവത്തിന് മുന്നോടിയായി 23ന് വൈകിട്ട് 3 മണിത്ത് കാനത്തുംചിറ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും വൈകിട്ട് നാലിന് തുടങ്ങൽ അടിയന്തിരം, തുടർന്ന് കൂടിയാട്ടം എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഉച്ചത്തോറ്റം അന്തിത്തോറ്റം ഇളങ്കോലങ്ങൾ, കണ്ണങ്ങാട്ട് ഭഗവതി, പുലിരൂപകാളി, നരമ്പിൽ ഭഗവതി, പുലിരൂപകണ്ഠൻ , വിഷ്ണുമൂർത്തി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും. ജനുവരി 25ന് അടിയറയും കാഴ്ചവരവും വിശേഷാൽ വഴിപാടായി തുലാഭാരവും നടക്കും. ജനുവരി 27ന് ഭഗവതിയുടെ തിരുമുടി രാത്രി ആറാട്ടോടെ സമാപിക്കും. എല്ലാദിവസവും പ്രസാദ സദ്യയുമുണ്ടാകും.