
കണ്ണൂർ: കേരള മജ്ലിസു തഅ്ലീമിൽ ഇസ്ലാമിയുടെ കീഴിലുള്ള മദ്രസ്സകളുടെ കായിക മേളയുടെ ഭാഗമായി മേഖലാ സെവൻസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ നോർത്ത് സബ് ജില്ലയിൽ എ.എം.ഐ ചാലാടിനെ തോൽപിച്ച് എ എം.ഐ പയ്യന്നൂരും കണ്ണൂർ സൗത്ത് സബ് ജില്ലയിൽ ഹിറ മോറൽ തലശ്ശേരിയെ കീഴ്‌പെടുത്തി അൻസാറുൽ ഇസ്ലാം മദ്രസ, ഉളിയിലും ജേതാക്കളായി.പുറച്ചേരി ആസ്പയർ ടർഫിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 29 ടീമുകൾ മാറ്റുരച്ചു. സീനിയർ ജേർണലിസ്റ്റ് സി കെ.എ. ജബ്ബാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. അജ്മൽ ,അസീബ് ,(വാദിഹുദ പയങ്ങാടി),ജാനിഫ് ,ബാസിത് (മോണ്ട് ഫ്ളവർ, ഉളിയിൽ) എന്നിവർ മത്സരം നിയന്ത്രിച്ചു.കേരള മജ്ലിസ് എജുക്കേഷൻ ബോർഡ് മേഖലാ പ്രസിഡന്റ് ഇദ് രീസ് ,അറ്റ്‌ലെറ്റിസ്‌മോ മേഖലാ കൺവീനർ മുഹമ്മദ് ഷരീഫ് കടവത്തൂർ എന്നിവർ ട്രോഫി വിതരണം ചെയ്തു.