
ചെറുവത്തൂർ: കാസർകോട് കുടുംബശ്രീ ജില്ലാ മിഷന്റെയും ഒലീന മഹിളാ സമാജത്തിന്റെയും (കോഴിക്കോട്) ആഭിമുഖ്യത്തിൽ നീലേശ്വരം ബ്ലോക്കിലെ പിലിക്കോട്, പടന്ന, ചീമേനി, ചെറുവത്തൂർ പഞ്ചായത്തുകളിൽ നിന്നുള്ള ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ത്രിദിന കപ്പാസിറ്റി ബിൽഡിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു. മൂന്നാം ഘട്ട ബാച്ചിനുള്ള പരിശീലന പരിപാടിക്ക് പിലിക്കോട് ഗ്രാമ പഞ്ചായത്ത് വയോജന ഹാളിലാണ് തുടക്കമായത്. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് സി ഡി.എസ്. ചെയർപേഴ്സൺ ശ്രീജ ദിലീപ് ഉദ്ഘാടനം ചെയ്തു. ചീമേനി സി ഡി. എസ് ചെയർപേഴ്സൺ ആർ.രജിത അദ്ധ്യക്ഷത വഹിച്ചു. പടന്ന സി ഡി.എസ് ചെയർപേഴ്സൺ സി റീന പരിപാടിക്ക് പ്രസംഗിച്ചു. റിസോഴ്സ് പേഴ്സൺമാരായ ശ്രുതി, ദിവാകരൻ, വി.കെ.രാജൻ, ശ്യാമള, അശോകൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.