akpa

തളിപ്പറമ്പ്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ജില്ലാ ഭാരവാഹികൾക്ക് അനുമോദനവും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു, തളിപ്പറമ്പ ഡിവൈ.എസ്.പി എം.വി. വിനോദ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് , ജില്ലാ പ്രസിഡന്റ് എസ്.ഷിബു രാജ് , ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രൻ മാവിച്ചേരി, ജില്ലാ പി.ആർ.ഒ കെ.വി.ഷിജു എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.സി.വൽസരാജ് അദ്ധ്യക്ഷത വഹിച്ചു. എസ്. ഷിബുരാജ് , ചന്ദ്രൻ മാവിച്ചേരി, കെ.വി.ഷിജു, കെ.രഞ്ജിത്ത്, ബാബു പ്രണവം എന്നിവർ സംസാരിച്ചു.