samara-jwala

തൃക്കരിപ്പൂർ:കേന്ദ്ര-സംസ്ഥാന ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള കേരളത്തിന്റെ ചരിത്രത്തിലെ ഏററവും വലിയ ജനമുന്നേറ്റമാകും സമരാഗ്നിയെന്ന് കെ.പി.സി സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 9 ന് കാസർകോട് നിന്നാരംഭിക്കുന്ന സമരാഗ്നിയുടെ വിജയത്തിനായി രൂപീകരിച്ച തൃക്കരിപ്പൂർ ബ്ലോക്ക് സ്വാഗത സംഘ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്റ് കെ.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സിക്രട്ടറി അഡ്വ.സോണി സെ ബാസ്റ്റ്യൻ, ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ, വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.രാജേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ കെ.പി.പ്രകാശൻ, മാമുനി വിജയൻ, പി.വി.സുരേഷ്, കെ.പി.സി സി അംഗങ്ങളായ കെ.നീലകണ്ഠൻ, എം.അസിനാർ, ഹക്കീം കുന്നിൽ, കെ.വി.ഗംഗാധരൻ, ബ്ലോക്ക് ഭാരവാഹികളായ സി.ദാമോദരൻ, മാമുനി സുരേഷ് എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികൾ അഡ്വ. കെ.കെ.രാജേന്ദ്രൻ(ചെയർമാൻ) കെ.വി.വിജയൻ(ജനറൽ കൺവീനർ).