ngoa

പേരാവൂർ: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ആറു ഗഡു ക്ഷാമബത്ത നൽകാതെയും കഴിഞ്ഞ ശമ്പളപരിഷ്ക്കരണ കുടിശ്ശിക നൽകാതെയും നാൽപ്പതിനായിരം കോടിരൂപയുടെ പൊതുപണം വികസനത്തിന്റെ മറവിൽ അഴിമതിയും ധൂർത്തും നടത്തി കൊള്ളയടിക്കുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ പേരാവൂർ ബ്രാഞ്ച് സമ്മേളനം ഡി.സി.സി ജനറൽസെക്രട്ടറി ബൈജുവർഗീസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാജേഷ് ഖന്ന, ജി.എസ്. ഉമാശങ്കർ , എം.പി.ഷനിജ്, കെ.വി.മഹേഷ്, വി.സത്യൻ, കെ.ശ്രീകാന്ത്, സി.നജ്മ , പി.സുനിൽ, പി.സിബിച്ചൻ , എൻ.ലക്ഷ്മണൻ, റീന.ടി.തോമസ് കെ.സുരേഷ്ബാബു കെ.പുഷ്പം എന്നിവർ സംസാരിച്ചു. യോഗശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.സജി വർഗീസിനെ ചടങ്ങിൽ ആദരിച്ചു.

ഭാരവാഹികളായി പി.ചന്ദ്രൻ (പ്രസി), കെ.സുരേഷ് ബാബു(സെക്ര),കെ.പുഷ്പം (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു..