
തൃക്കരിപ്പൂർ:ദേശീയ സംസ്ഥാനതല കലാ കായിക-ശാസ്ത്ര മേളകളിലും അക്കാഡമിക് മേഖലയിലും മികച്ച വിജയം നേടിയ ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്രതിഭകളെ അനുമോദിച്ചു. പ്രതിഭാസംഗമത്തിന്റെ ഭാഗമായി നേട്ടം കൊയ്തവരെ ഘോഷയാത്രയായി ആനയിച്ചു. തൃക്കരിപ്പൂർ എം.രാജ ഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു അദ്ധ്യക്ഷത വഹിച്ചു.കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട എസ്.എസ്.ശരത് , ദേശീയ ടെന്നികൊയ്റ്റ് താരം കെ.ദേവിക എന്നിവർ ഉൾപ്പെടെ 82 പ്രതിഭകൾ ഉപഹാരം ഏറ്റുവാങ്ങി. വാർഡ്മെമ്പർ വി.പി.സുനീറ, മനോജ് കണിച്ചുകുളങ്ങര, കെ.പി.കമലാക്ഷൻ, ഇ.വി.ഗണേശൻ, കെ.രവി, സി കെ.ഹരീന്ദ്രൻ , വി.കെ.പി.അബ്ദുൽ ജബ്ബാർ , ഹൃദ്യ സതീഷ് , ടി.എം.വി.മുരളീധരൻ എന്നിവർ സംസാരിച്ചു.