daiy

കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പിലെ ആദ്യകാല കമ്മ്യുണിസ്റ്റ് നേതാവ് എ.വി.കുഞ്ഞപ്പന്റെ ചരമദിനം ഇന്നലെ ആചരിച്ചു. രാവിലെ സി.പി.എം പുത്തൻതെരു ബ്രാഞ്ചിന് വേണ്ടി നിർമ്മിക്കുന്ന എ.വി.കുഞ്ഞപ്പൻ സ്മാരക മന്ദിരത്തിന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ശിലാസ്ഥാപനം നടത്തി.ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.ബൈജു സ്വാഗതം പറഞ്ഞു. തുടർന്ന് പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. വൈകുന്നേരംകണ്ണാടിപ്പറമ്പ് ലോക്കൽ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് പ്രകടനവും പീടികത്തെരുവിൽഅനുസ്മരണ സമ്മേളനവും ചേർന്നു. അനുസ്മരണ പൊതുയോഗം കെ.വി.സുമേഷ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. പി.വി.ബാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബൈജു , കാണികൃഷ്ണൻ , ഇ.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.സി അനിൽകുമാർ സ്വാഗതം ചെയ്തു.