
മാഹി: പള്ളൂർ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി , മമത ചാരിറ്റബിൾ സൊസൈറ്റി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിന സ്‌നേഹസംഗമം സംഘടിപ്പിച്ചു. മാഹി ക്യാപ്പിറ്റോൾ വെഡ്ഡിംഗ് സെന്ററിൽ നടന്ന സംഗമം മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. കാരുണ്യയുടേയും മമതയുടെയും അംഗങ്ങളും ഗുണഭോക്താക്കളും പങ്കെടുത്ത യോഗത്തിൽ കാരുണ്യ പ്രസിഡന്റ് എം.പി.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.രാമചന്ദ്രൻ, ഡോ.ഭാസ്‌ക്കരൻ കാരായി, ഡോ.സി പി.ബിജോയ്, ജിനോസ് ബഷീർ സംസാരിച്ചു. മമത പ്രസിഡന്റ് സി എച്ച്.പ്രഭാകരൻ സ്വാഗതവും കാരുണ്യ ജനറൽ സെക്ര ട്ടറി കെ.വത്സകുമാർ നന്ദിയും പറഞ്ഞു. എല്ലാ ഗുണഭോക്താക്കൾക്കും ഉപഹാരങ്ങൾ നൽകി. അവയവദാതാവ് കെ.ഷീനയെ രമേഷ് പറമ്പത്ത് എം.എൽ.എ ആദരിച്ചു.