നീലേശ്വരം: നീലേശ്വരം നഗരസഭ 2024- 25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ഗൗരി കരട് പദ്ധതിരേഖ അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.പി രവീന്ദ്രൻ, ഷംസുദ്ദീൻ അറിഞ്ചിറ, ടി.പി ലത, പി. ഭാർഗവി , കൗൺസിലർമാരായ ഇ. ഷജീർ , അൻവർ സാദിഖ്, വി. അബൂബക്കർ, നഗരസഭ സെക്രട്ടറി മനോജ് കുമാർ കെ, എൻജിനീയർ വി.വി ഉപേന്ദ്രൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻജിനീയർ ടി.വി ദാമോദരൻ എന്നിവർ സംസാരിച്ചു. തുടർന്ന് വർക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ചർച്ചയും ക്രോഡീകരണവും നടന്നു. വൈസ് ചെയർമാൻ. പി.പി. മുഹമ്മദ് റാഫി സ്വാഗതവും അൻവർ സാദത്ത് നന്ദി പറഞ്ഞു.