dharna

തളിപ്പറമ്പ്: സംസ്ഥാനത്തെ ഇടത് ഭരണത്തിനെതിരെ മുദ്യാവാക്യവുമായി ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് നഗരസഭയ്ക്കു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.സി നസീർ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർക്ക് അപ്രായോഗിക നിർദ്ദേശം നൽകി പദ്ധതി പ്രവർത്തനം മനപൂർവ്വം തടയുന്ന നടപടി അവസാനിപ്പിക്കുക, മസ്റ്ററിംഗ് വൈകിയവർക്ക് 5 മാസത്തെ പെൻഷൻ തടഞ്ഞ നടപടി പിൻവലിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ നടത്തിയത്. സി നുബ്‌ല അദ്ധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദി നിസാർ , കൊടിയിൽ സലീം , എം.കെ.ഷബിത, സി സിറാജ് , പി.റജുല, തുടങ്ങിയവർ സംസാരിച്ചു.

പടം. മുസ്ലിം ലീഗ് നടത്തിയ ധർണ്ണ