src

തൃക്കരിപ്പൂർ: സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ ആഭിമുഖ്യത്തിൽ എടാട്ടുമ്മൽ ചേതന യോഗ സെന്ററിൽ വെച്ച് നടക്കുന്ന സർട്ടിഫിക്കറ്റ് ഇൻ അക്യൂ പ്രെഷർ ആർഡ് ഹോളിസ്റ്റിക് ഹെൽത് കെയർ , സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി എന്നീ ആറു മാസക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആദ്യത്തെ കോഴ്സിന് എസ്.എസ്.എൽ.സിയും രണ്ടാമത്തേതിന് പ്ലസ് ടുവും തത്തുല്യവുമാണ് യോഗ്യത. പതിനേഴു വയസുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. ആഴ്ചയിൽ അവധി ദിവസങ്ങളിൽ മാത്രമാണ് സെന്ററിൽ ക്ലാസ് നൽകുക. അപക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 31. വാർത്താ സമ്മേളനത്തിൽ എം.വി.സുകുമാരൻ , സീതാ ഗണേഷ്, കെ.വി. ഗണേഷ് പങ്കെടുത്തു.ഫോൺ: 9495654737, 8129119129.