
പഴയങ്ങാടി:കണ്ണപുരം ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷൻ ഊർജ്ജ ഗ്രാമം നെറ്റ് സീറോ കാർബൺ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല ഉദ്ഘാടനം ചെയ്തു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രതി അദ്ധ്യക്ഷത വഹിച്ചു. അനേർട്ട് കോർഡിനേറ്റർ ജിതേന്ദ്രൻ,കെ.എസ്.ഇ.ബി സബ് എൻജിനീയർ മഹേഷ് എന്നിവർ ക്ലാസെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി രാജസുന്ദരം,കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഗണേശൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമാ സുരേന്ദ്രൻ,വി. വിനീത, എ.വി.പ്രഭാകരൻ, പി.വിദ്യ, മോഹനൻ,രാജൻ ,ടി.കെ.ദിവാകരൻ, കെ.വി.രാമകൃഷ്ണൻ,സത്യാനന്ദൻ,ശോഭ, വി.സുനില എന്നിവർ സംസാരിച്ചു.