
പ്രായോഗിക പരീക്ഷകൾ
ബി.ടെക് (സപ്ലിമെന്ററി മേഴ്സി ചാൻസ് 2007- 2014 അഡ്മിഷൻ) ആറ്, ഏഴ് സെമസ്റ്റർ സിവിൽ എൻജിനിയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ ജനുവരി 24, 25 തീയതികളിലും ആറ്, ഏഴ്, എട്ട് സെമസ്റ്റർ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ ജനുവരി 22 മുതൽ ഫെബ്രുവരി ഒന്ന് വരെയുള്ള തീയതികളിലും കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിൽ മാർച്ച് 13ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 13 മുതൽ 19 വരെയും പിഴയോടുകൂടി 21 വരെയും അപേക്ഷിക്കാം. വിജ്ഞാപനം വെബ്‌സൈറ്റിൽ.