കാസർകോട്: എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റീ നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാലും സംഘവും നടത്തിയ വാഹന പരിശോധനക്കിടെ ഓട്ടോയിൽ കടത്തുകയായിരുന്ന 129.6 ലിറ്റർ കർണാടക മദ്യവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പേരാൽ കണ്ണൂർ സൂരംബയലിലെ എം. നാരായണൻ എന്ന ചീനച്ചട്ടി നാരായണൻ (58), മധൂർ ഗണേശ് നിവാസിലെ കെ. കിരൺകുമാർ (48) എന്നിവരെ അറസ്റ്റ് ചെയ്തു. ഓട്ടോ കസ്റ്റഡിയിലെടുത്തു. ബന്തടുക്ക റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഷെയ്ക് അബ്ദുൽ ബഷീറും സംഘവും ബേഡഡുക്ക കാരക്കാട് നടത്തിയ പരിശോധനയിൽ റോഡരികിൽ വൈദ്യുതി തൂണിന് സമീപത്തായി സൂക്ഷിച്ച നാല് ലിറ്റർ മദ്യം പിടികൂടി. സംഭവത്തിൽ കാരക്കാട് കോളനിയിലെ സി. ഗിരീഷി(33)നെതിരെ കേസെടുത്തു.