
കാഞ്ഞങ്ങാട്: ഐ.എം.എ സംസ്ഥാന ഭാരവാഹികൾക്ക് കാഞ്ഞങ്ങാട് ശാഖയുടെ ആഭിമുഖ്യത്തിൽ ഹാളിൽ സ്വീകരണം നൽകി. ജില്ലാ ചെയർപേഴ്സൻ ഡോ.ദീപിക കിഷോർ അദ്ധ്യക്ഷത വഹിച്ചു .ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോജോസഫ് ബെനവൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ.ശശിധരൻ, ഡോ.പി സജീവ് കുമാർ , ജില്ലാ മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ ഡോ.പി.എം സുരേഷ് ബാബു , കൺവീനർ ഡോ.ടി.കാസിം. , കാസർകോട് ഐ.എം.എ പ്രസിഡന്റ് ഡോ.ജിതേന്ദ്ര റായ് , ഉപ്പള ഐ.എം.എ.പ്രസിഡന്റ് ഡോ.എം.കുഞ്ഞിരാമൻ ,ഡോ.കിഷോർ കുമാർ, ഡോ.ജോൺ ജോൺ, ഡോ.കെ.പ്രജ്യോദ് ഷെട്ടി , ഡോ.രേഖ റായ്, ഡോ.കെ.ജനാർദ്ദന നായ്ക് എന്നിവർ സംസാരിച്ചു . ഐ.എം.എ കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ.വി.സുരേശൻ സ്വാഗതവും ജില്ലാ കമ്മിറ്റി കൺവീനർ ഡോ.നാരായണനായ്ക് നന്ദിയും പറഞ്ഞു.