
പേരാവൂർ: ആറളം വന്യജീവി സാങ്കേതത്തിന്റെയും ആറളം ഗവ.ആയുർവേദ ആശുപത്രിയുടെയും സംയുക്തഭിമുഖ്യത്തിൽ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെയും വന്യജീവി സങ്കേതാതിർത്തിയിലുള്ളവർക്കുമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപ്പുത്തോടുള്ള ആറളം സെക്ഷൻ ഹെഡ്‌ക്വാർട്ടർ പരിസരത്ത് നടത്തിയ ക്യാമ്പിൽ 150 ഓളം ആളുകൾ പങ്കെടുത്തു. ആറളം വൈൽഡ്‌ലൈഫ് വാർഡൻ ജി.പ്രദീപിന്റെ അദ്ധ്യക്ഷതയിൽ ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു. ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ പി.പ്രസാദ്,കെ.രമേശൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.പ്രസാദ്,ആറളം ഗ്രാമപഞ്ചായത്ത് മെമ്പർ മിനി ദിനേശൻ, ഡോ.സി.സി.നീതു, ഡോ.
ചെന്നകെശ്വർ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം ആവശ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.