400kv

ഇരിട്ടി:നാനൂറ് കെ.വി ലൈനിന്റെ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി ട്രാൻസ് ഗ്രിഡ് ഇരിട്ടി സബ് ഡിവിഷൻ ഓഫീസ് എടൂർ പോസ്റ്റോഫീസിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലെക്സിന്റെ നാലാം നിലയിൽ പ്രവർത്തനം തുടങ്ങി.ഒരു അസിസ്റ്റൻറ്റ് എക്സിക്യൂട്ടീവ് എൻജിനീയറും നാല് അസിസ്റ്റന്റ് എൻജിനീയർമാരടക്കം 13 ജീവനക്കാരാണ് ഇരിട്ടി സബ് ഡിവിഷൻ ഓഫീസിൽ ജോലി ചെയ്യുന്നത്. വയനാടും കാസർകോടും ടവറുകളുടെ ജോലികൾ പൂർത്തിയായതോടെയാണ് കണ്ണൂർ ജില്ലയിലെ പുതിയ ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ആറളം ഫാമിലെ 18 ടവറുകളിൽ 14 എണ്ണവും പൂർത്തികരിച്ചു കഴിഞ്ഞു. നലെണ്ണത്തിന്റെ പൈലിംഗ് പ്രവർത്തികൾ ഉടൻ തന്നെ ആരംഭിക്കും.കണ്ണൂർ ജില്ലയിൽ ഓഫീസ് ആരംഭിച്ചതോടെ ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാനും കഴിയുമെന്ന് ട്രാൻസ് ഗ്രിഡ് ഉദ്യാഗസ്ഥർ വ്യക്തമാക്കി.