flash-mob

കാഞ്ഞങ്ങാട്.ജില്ലാ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ സെക്കൻഡറി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ വാരാചരണ പ്രചരണാർത്ഥം ഫ്ലാഷ് മോബും പൊതുയോഗവും സംഘടിപ്പിച്ചു “ഞാനുമുണ്ട് പരിചരണത്തിന് “എന്ന പാലിയേറ്റീവ് ദിന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടി കാഞ്ഞങ്ങാട് ഗവ സ്കൂൾ ഓഫ് നേഴ്സിംഗിലെ വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിജ എം.പി സ്വാഗതം പറഞ്ഞു മീറ്റിംഗിൽ സരസ്വതി ഡോ.രാമൻ സ്വാതി വാമൻ,ഡോ. ഷഹർബാന,ഡോ.രാജു ,ഡോ.അലീന ദിനേശൻ,സ്നേഹലത,സത്യഭാമ,സയന,ഷിജി,രാജി എന്നിവർ സംസാരിച്ചു എം.കെ.ബിന്ദു നന്ദി പറഞ്ഞു