bms

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ലൈറ്റ് വെഹിക്കിൾ മസ്ദൂർ സംഘ് മാവുങ്കാൽ യൂണിറ്റ് സമ്മേളനം പ്രസിഡന്റ് രാജേഷ് മൂന്നാം മെയിലിന്റെ അദ്ധ്യക്ഷതയിൽ ബി.എം.എസ് ജില്ലാ ഉപാധ്യക്ഷൻ ഗോവിന്ദൻ മടിക്കൈ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയം സേവക് സംഘ് കണ്ണൂർ വിഭാഗ് കാര്യകാരി സദസ്യൻ ശ്രീജിത്ത്‌ മീങ്ങോത്ത് സംസാരിച്ചു. സെക്രട്ടറി എ.വി.രാജേഷ് പൊള്ളക്കട റിപ്പോർട്ടും രാജീവൻ മാവുങ്കാൽ വരവുചെലവ് കണക്കും അവതരിപ്പിച്ചു.സനീഷ് കാട്ടുകുളങ്ങര പ്രമേയം അവതരിപ്പിച്ചു.ബി.എം.എസ് ജില്ലാ ജോയിൻ സെക്രട്ടറി സുനിൽ വാഴക്കോട് സമാരോപ് പ്രഭാഷണം നടത്തി.പുതിയ ഭാരവാഹികളായി രാജേഷ് മൂന്നാംമെയിൽ (പ്രസിഡന്റ്), സുനിൽ നിറദീപം (സെക്രട്ടറി), രാജേഷ് പൊള്ളക്കട (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.രാജേഷ് സ്വാഗതവും സുനിൽ നിറദീപം നന്ദിയും പറഞ്ഞു.