ambulance

പേരാവൂർ: തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആധുനിക സജ്ജീകരണങ്ങളുള്ള ആംബുലൻസ് സർവീസ് തുടങ്ങി.ബാങ്കിന്റെ ലാഭവിഹിതം പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന പദ്ധതിയിലാണ് മിതമായ നിരക്കിൽ ആംബുലൻസ് സേവനം തുടങ്ങിയത്.
സണ്ണി ജോസഫ് എം.എൽ.എ ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു.ബാങ്ക് പ്രസിഡൻ്റ് സണ്ണി സിറിയക്ക് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, കെ.വി.ബാബു, പി.പി.നൂറുദ്ദീൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അശ്വിൻ ഹേമന്ത്, സഹകരണ വകുപ്പ് യൂണിറ്റ് ഇൻസ്പെക്ടർ കെ.സമീറ, കെ.പി.ജയ, മാത്യു തോമസ്, ഷഫീർ ചെക്യാട്ട്, ബാബു തോമസ് എന്നിവർ സംസാരിച്ചു.ആംബുലൻസ് സേവനത്തിന് വിളിക്കേണ്ട നമ്പർ:9497446100, 9400444438.