kelakam

പേരാവൂർ:കേളകം പഞ്ചായത്തിൽ ജലസ്രോതസ്സുകളെ ഡിജിറ്റൽ രൂപത്തിൽ അടയാളപെടുത്തിയ മാപ്പത്തോൺ പദ്ധതിയിലൂടെ ലഭിച്ച മാപ്പുകളുടെ അവതരണ ശില്പശാല കേളകം പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ടോമി പുളിക്കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ ഡിജിറ്റൽ മാപ്പുകളുടെ അവതരണം നടത്തി.ഒമ്പത് നീർത്തടങ്ങളിലായി ഒ.എസ്.എം മൊബൈൽ ട്രാക്കർ ഉപയോഗിച്ച് ജല സ്രോതസ്സുകളിലൂടെ സഞ്ചരിച്ചാണ് അതിരുകൾ കണ്ടെത്തിയത്. തുടർന്ന് ഉപഗ്രഹ ചിത്രങ്ങളുടെയും ക്യു.ജി.ഐ.എസ് സോഫ്റ്റ്വെയറിന്റെയും സഹായത്തോടെ നീർച്ചാലുകളും താഴ് വരകളും അടയാളപ്പെടുത്തി ഡിജിറ്റൽ രൂപം പൂർത്തിയാക്കും. നീർച്ചാലുകളുടെ സംരക്ഷണം എളുപ്പമാക്കാനും കൈയേറ്റം തടയാനും ഇതിലൂടെ സാദ്ധ്യമാവും.പഞ്ചായത്ത് സെക്രട്ടറി പി.കെ.ശശീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി,അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്‌ തടത്തിൽ തുടങ്ങിയവർ സംസാരിച്ചു.