
തൃക്കരിപ്പൂർ:ബൈത്തുസ്സകാത്ത് കേരള കഴിഞ്ഞ വർഷം ഏറ്റെടുത്ത 750 രോഗികൾക്കുള്ള ചികിത്സ സഹായപദ്ധതി പൂർത്തീകരണ പ്രഖ്യാപനം തൃക്കരിപ്പൂരിൽ നടന്നു. തൃക്കരിപ്പൂർ ടൗൺ ഹാളിൽ നടന്ന പരിപാടി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.ബൈത്തുസകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന് അദ്ധ്യക്ഷത വഹിച്ചു.എം.രാജഗോപാലൻ എം.എൽ.എ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ വി.ടി.അബ്ദുല്ലക്കോയ തങ്ങൾ
പി.പി.സലാഹുദ്ദീൻ ഹാജി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര, സഈദ് ഉമർ, പി.എസ്.അബ്ദുല്ലക്കുഞ്ഞി, അതീഖുറഹ്മാൻ അൽ ഫൈദി, സി.കുഞ്ഞഹമ്മദ് പാലക്കി, യു.പി.സിദ്ദീഖ്, മജീദ് നരിക്കോടൻ സംസാരിച്ചു. അനസ് സഈദ് പ്രാർഥന നടത്തി.