harithakarma

മട്ടന്നൂർ: സ്വഛ് ഭാരത് സർവ്വേഷൻ റാങ്കിംഗിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയ മട്ടന്നൂർ നഗരസഭയ്ക്ക് ജീവനം സാംസ്കാരിക വേദി ആദരവ് നൽകി. നഗരസഭ ചെയർമാൻ എൻ ഷാജിത്ത് ഉദ്ഘാടനം ചെയ്തു. കെ.മജീദ് അദ്ധ്യക്ഷത വഹിച്ചു .ശുചീകരണ തൊഴിലാളികൾക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും ജീവനം ഉപഹാരങ്ങൾ നൽകി. ചെയർമാൻ ഷാജിത് മാസ്റ്ററെ സി നൗഷാദ് ഷാൾ അണിയിച്ച് ആദരിച്ചു. വൈസ് ചെയർമാൻ ഒ.പ്രീത, ശ്രീ നാഥ്, നഗരസഭാ സെക്രട്ടറി, ശുചിത്വ മാനേജർ കെ.കെ.കുഞ്ഞിരാമൻ, പ്രതിപക്ഷ നേതാവ് രാഘവൻ , വി.എൻ.മുഹമ്മദ്, എ.സുധാകരൻ നന്ദാത്മജൻ കോതേരി, കെ.പി.രമേശൻ, രമ്യ, സത്യൻ, എന്നിവർ പ്രസംഗിച്ചു.