atlatics

പേരാവൂർ : പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന ഇരിട്ടി ഉപജില്ലാ കായികമേളയിലെ എൽ.പി. വിഭാഗത്തിൽ 72 പോയന്റുമായി തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂൾ ഒന്നാം സ്ഥാനം നേടി.മുപ്പത് പോയിന്റുകൾ നേടി ഇരിട്ടി ഐ.ഐ.എം.എൽ.പി രണ്ടാം സ്ഥാനം നേടി.
യു.പി.കിഡ്ഡീസ് വിഭാഗത്തിൽ 31 പോയന്റുമായി സെന്റ് ജോൺസ് യു.പിയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം.തലക്കാണി ഗവ.യു.പി.സ്കൂൾ 21 പോയിന്റ് നേടി രണ്ടാമതെത്തി.സമാപനസമ്മേളനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ് യു.പി സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.വിനോദ് ഇട്ടിയപാറ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോൺസ് യു.പി.സ്കൂൾ പ്രധാനാദ്ധ്യാപകൻ സോജൻ വർഗീസ്, മേനച്ചോടി ഗവ. യു.പി.സ്കൂൾ പ്രധാനാദ്ധ്യാപകൻ വി.കെ.ഈസ എന്നിവർ സംസാരിച്ചു.