പയ്യാവൂർ: കോയിപ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മൂന്ന് ദിവസത്തെ തൈപ്പൂയ്യ മഹോത്സവം 24ന് തുടങ്ങും. 24ന് വൈകീട്ട് അഞ്ചിന് പയ്യാവൂർ ശിവക്ഷേത്രത്തിൽ നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര. 5.50 ന് തൃക്കൊടിയേറ്റ്. 6.30 ന് കലവറ നിറയ്ക്കൽ, 7 ന് ശാന്തിഹവനം. തുടർന്ന് പ്രദേശവാസികൾ അവതരിപ്പിക്കുന്ന തിരുവാതിരയും കൈകൊട്ടിക്കളിയും. 8.30 ന് അന്നദാനം. 9 ന് കലശാഭിഷേകം. 25 ന് വൈകീട്ട് ആറിന് സുബ്രഹ്മണ്യ പൂജകൾ, കാവടി വരവ്. ഏഴിന് സാംസ്‌കാരിക സമ്മേളനം ഇരിട്ടി എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി പി.എൻ.ബാബു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ യുവ സംരംഭകനായ എസ്‌.കെ ഇലക്ട്രിക്കൽസ് എം.ഡി പി.എസ്.സനിത്തിനെ ആദരിക്കും. ക്ഷേത്രവും ആചാരങ്ങളും എന്ന വിഷയത്തിൽ വി.കെ.സുരേഷ് ബാബു പ്രഭാഷണം നടത്തും. 8.30 ന് അന്നദാനം, ഒമ്പതിന് നൃത്തനൃത്യങ്ങൾ, ഗാനമേള. സമാപന ദിനമായ 26ന് വൈകീട്ട് അഞ്ചിന് എഴുന്നള്ളിപ്പ്. 6.30ന് ഗജവീരന്റെ അകമ്പടിയിൽ കാവടി താലപ്പൊലി രഥം ഘോഷയാത്ര, പഞ്ചാരിമേളം, ശിങ്കാരിമേളം, തിരുകാവടിയാട്ടം. രാത്രി ഒമ്പതിന് അന്നദാനം. 9.30 ന് ഗാനമേളയോടെ ആഘോഷ പരിപാടികൾ സമാപിക്കും.