cherkalam-

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുല്ലയുടെ ജീവിതം അനാവരണം ചെയ്യുന്ന 'ചെർക്കളം ഓർമ്മ' എന്ന പുസ്തകം തിരുവനന്തപുരത്ത് ഡോ. ശശി തരൂർ എം.പി. പ്രകാശനം ചെയ്തു. ചടങ്ങിൽ സൈത്തൂൺ അക്കാഡമി ഡയറക്ടർ സിദ്ദീഖ് സഖാഫി നേമം, മുസ്ലിം ലീഗ് കാസർകോട് ജില്ലാ സെക്രട്ടറി എ.ബി.ഷാഫി, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയും ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ചെയർമാനുമായ നാസർ ചെർക്കളം, മുൻസിപ്പൽ സെക്രട്ടറിയും 'ചെർക്കളം ഓർമ്മ' സ്മരണിക എഡിറ്ററുമായ അമീർ പള്ളിയാൻ എന്നിവർ സംബന്ധിച്ചു.ഈ മാസം 25ന് ഉച്ചയ്ക്ക് രണ്ടിന് മഞ്ചേശ്വരം യത്തീംഖാന കാമ്പസിൽ നടക്കുന്ന ചെർക്കളം അബ്ദുള്ള അനുസ്മരണത്തിൽ പുസ്തകം വിതരണം ചെയ്യും.