paristhithi

തൃക്കരിപ്പൂർ: കേരള ശാസ്ത്ര ഗവേഷണ പരിസ്ഥിതികൗൺസിൽ , കാസർകോട് ദേശീയ ഹരിതസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക തണ്ണീർതട ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി ക്വിസ്, ചിത്രരചന മത്സരങ്ങൾ ചെറുവത്തൂർ എ.ഇ.ഒ.രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു. സീക്ക് ഡയറക്ടർ ടി.പി. പത്മനാഭൻ തണ്ണീർതടസംരക്ഷണത്തെക്കുറിച്ച് ക്ലാസ്സെടുത്തു. തൃക്കരിപ്പൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബൈജ , എൻ.ജി.സി ജില്ലാ കോ-ഓർഡിനേറ്റർ ടി.എം സുസ്മിത, ടി.വി ഹരിഹരൻ, പ്രമോദ് അടുത്തില, ഗോവിന്ദൻ മണ്ടൂർ, തങ്കരാജ് എം പ്രഭാകരൻ വണ്ണാടിൽ പങ്കെടുത്തു. വിജയികൾക്ക് ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ്, പുസ്തകം എന്നിവ വിതരണം ചെയ്തു.