mahi

കാസർകോട് :ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആദ്യ കണ്ണിയായത് അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം. കാസർകോട് റെയിൽവേ സ്‌റ്റേഷൻ മുതൽ കാലിക്കടവ് ആണൂർ പാലം വരെ 46.4 കിലോമീറ്റർ ദൂരത്തിലാണ് ജില്ലയിൽ മനുഷ്യച്ചങ്ങല അണിനിരന്നത്. കാസർകോട് ജില്ലയുടെ തെക്കെ അതിർത്തിയിൽ മുൻ കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരൻ അവസാനകണ്ണിയായി. ആണൂർ പാലത്തിൽ ടി.എ.മധുസൂദനൻ എം.എൽ.എ കണ്ണൂർ ജില്ലയിൽ ആദ്യവും ഡി.വൈ.എഫ്.ഐ ജില്ലാപ്രസിഡന്റ് മുഹമ്മദ് അഫ്സൽ അവസാനവുമായി അണിചേർന്നു.

എം.മുകുന്ദനും അണിചേർന്നു

പ്രമുഖ നോവലിസ്റ്റ് എം.മുകുന്ദനും ഡി.വൈ.എഫ്.ഐ ഒരുക്കിയ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു. മാഹിയിലാണ് എം.മുകുന്ദൻ ചങ്ങലയുടെ ഭാഗമായത്.