
കാസർകോട്:ഡി.വൈ.എഫ്.ഐ മനുഷ്യ ചങ്ങലയുടെ ഉദ്ഘാടനവേദിയിൽ പ്രവർത്തകരെ ആവേശം കൊള്ളിച്ച് മജിസ്ട്രേറ്റ്' വേഷത്തിലൂടെ ജനമനസ് കീഴടക്കിയ സിനിമതാരം പി.പി.കുഞ്ഞികൃഷ്ണനും ഗായക സംഘവും. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എം.പി ആദ്യ കണ്ണിയായി മനുഷ്യ ചങ്ങല തുടങ്ങുന്നതിന് മുമ്പാണ് അഖിൽ രാജിന്റെ നേതൃത്വത്തിലുള്ള ഗായക സംഘത്തിൽ 'ബലി കുടീരങ്ങളെ.. ഗാനവുമായി പി പി കുഞ്ഞികൃഷ്ണൻ വേദിയിൽ എത്തിയത്. നിറഞ്ഞ കൈയടികളോടെയാണ് പ്രവർത്തകർ താരത്തെ സ്വീകരിച്ചത്. വലയിൽ വീണ കിളികളാണ് നാം, ചിറകൊടിഞ്ഞ ഇണകളാണ് നാം.. എന്ന ഉണർത്തുപാട്ടും വിപ്ലവ ഗാനങ്ങളും സിനിമ താരം ആലപിച്ചു.