fine

പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രത്തെ മത്സ്യ വില്പന കേന്ദ്രത്തിൽ മാടായി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മത്സ്യാവശിഷ്ടങ്ങളും ദുർഗന്ധം വമിക്കുന്ന വെള്ളവും ഓവുചാലിലേക്ക് ഒഴുക്കിവിടുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. പരിശോധനയിൽ മത്സ്യ വെള്ളം ഓവുചാലിലേക്ക് ഒഴുക്ക് വിടുന്നതായി കണ്ടെത്തി.പഞ്ചായത്ത് ലൈസൻസ് സമ്പാദിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയതിനെ തുടർന്ന് കടക്ക് 25000 രൂപ പിഴ ചുമത്തി. നിശ്ചിത ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ നിന്ന് ലൈസൻസ് എടുക്കാൻ കടയുടമയ്ക്ക് നോട്ടീസും നൽകിയിട്ടുണ്ട്. ഫൈസൽ എന്നാളുടെ ഉടമസ്ഥതയിലാണ് കട പ്രവർത്തിക്കുന്നത്. മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ.പ്രേമൻ, അസിസ്റ്റന്റ് സെക്രട്ടറി എം.വി.സുമേഷ്, പഞ്ചായത്ത് ക്ലാർക്ക് മോറീസ് മനോജ് എന്നിവരാണ് പരിശോധന നടത്തിയത്.