പയ്യന്നൂർ: നഗരസഭ സംഘടിപ്പിക്കുന്ന പയ്യന്നൂർ സാഹിത്യോത്സവത്തിന്റെ ഭാഗമായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. പയ്യന്നൂർ കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷാ വിഭാഗങ്ങളുടെ സഹകരണത്തോടെ കോളേജ് സെമിനാർ ഹാളിൽ "സാഹിത്യത്തിലെ നാടോടി ജീവിതം" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ, നാടൻപാട്ട് കലാകാരൻ സി.ജെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. "പയ്യന്നൂർ പാട്ടിലെ ഈണങ്ങളും സിനിമ ഗാനങ്ങളും" എന്ന വിഷയത്തിൽ ഡോ. വൈ.വി. കണ്ണൻ, ഡോ. എ.എസ്. പ്രശാന്ത് കൃഷ്‌ണൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. വി.എം. സന്തോഷ്, ഡോ. ഒ. അനില, എം. പ്രസാദ്, എ.സി. ശ്രീഹരി, ശ്രീമായ, പി. പ്രജിത, പി. സോന, പത്മനാഭൻ കാവുമ്പായി, വി. വാസുദേവൻ, വി.പി അർജുൻ സംസാരിച്ചു.