pension
പി എഫ് പെൻഷനേർസ് അസോസിയേഷൻ കാഞ്ഞങ്ങാട് മുനിസിപ്പൽ സമ്മേളനം നഗരസഭെ ചെയർപേഴ്സൺ കെ വി സുജാത ഉൽഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: പി.എഫ് പെൻഷൻ മിനിമം 9000 രൂപയാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും റെയിൽ യാത്രാ ഇളവ് പുനഃസ്ഥാപിക്കണമെന്നും പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മേലാങ്കോട്ട് എ.കെ.ജി മന്ദിരത്തിൽ സമ്മേളനം നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ. രമണി അദ്ധ്യക്ഷത വഹിച്ചു. എം. രാമൻ, പി. നാരായണൻ, പി.കെ കണ്ണൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ടി.ആർ രാജീവൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ. രമണി (പ്രസിഡന്റ്), എം. കൗസല്യ (വൈസ് പ്രസിഡന്റ്), ടി.ആർ രാജീവൻ (സെക്രട്ടറി), കെ. മാധവി (ജോയിന്റ് സെക്രട്ടറി), ടി. ബാലകൃഷ്ണൻ (ട്രഷറർ).